നെടുംങ്കണ്ടം കസ്റ്റഡി മരണം : രാജ് കുമാറിന് പീരുമേട് ജയിലിലും ക്രൂര മർദനമേറ്റെന്ന് മൊഴി

Jaihind Webdesk
Thursday, July 4, 2019

Nedumkandam-custodymurdercase

നെടുംങ്കണ്ടം കസ്റ്റഡി മരണത്തിന് മുമ്പ് രാജ് കുമാറിന് പീരുമേട് ജയിലിലും ക്രൂര മർദനമേറ്റെന്ന് മൊഴി. ക്രൈംബ്രാഞ്ചിനാണ് പീഡനം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചു,

രാജ് കുമാർ മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് ജയിലിൽ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച സ്ഥിരീകരിച്ചു. നടയടിയോട് കുടിയാണ് ജയിലിൽ രാജ്കുമാറിനെ വരവേറ്റത്. ജയിൽ പ്രവേശനം രേഖപെടുത്തിയ സമയത്ത് അവശനായ രാജ് കുമാറിനെ അസഭ്യവർഷത്തോടെയാണ് സ്വീകരിച്ചത്. നിന്നെ എഴുന്നേൽപിക്കാൻ അറിയാമെടാ എന്ന് ആക്രോഷിച്ച് രാജ് കുമാറിനെ വീണ്ടും മർദിച്ചെന്നും കണ്ടെത്തി.  ആരോഗ്യസ്ഥിതി മോശമായിട്ടും യഥാസമയം ചികിത്സ നൽകുന്നതിൽ ജയിൽ അധികൃതർ വീഴ്ച വരുത്തി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും വേണ്ട ചികിത്സ നൽകിയില്ല. ജയിലിലെ സെല്ലിൽ അവശനിലയിൽ ആയ രാജ് കുമാർ വെള്ളത്തിനായി നിലവിളിച്ചെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു,