വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും

Jaihind News Bureau
Thursday, December 12, 2019

വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. മുൻ ആലുവ റൂറൽ എസ്.പി എ.വി ജോർജ്ജിനെ കേസിൽ സാക്ഷിയാക്കും. ക്രൈംബ്രാഞ്ച് കുറ്റപത്രം പറവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക.

വരാപ്പുഴ സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത കേസിൽ ശ്രീജിത്ത് അടക്കം 10 പേരെ 2018 ഏപ്രിൽ 6 നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് ഗുരുതരമായ പരിക്കുകളോടെ മരണമടഞ്ഞുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. എറണാകുളം റൂറൽ എസ്.പി എ.വി ജോർജിന്റെ കീഴിൽ പ്രവർത്തിക്കുന്ന റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളായ 9 പേരെയാണ് പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഗൂഢാലോചനയിൽ എസ്. പിയും പങ്കാളിയാണെന്ന് ആരോപണവും ഉയർന്നിരുന്നു.