മോദി ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെങ്കിൽ പിണറായി വിജയൻ രാഷ്ട്രീയ പരമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് വി.എം സുധീരൻ

Jaihind News Bureau
Saturday, February 22, 2020

നരേന്ദ്ര മോദി ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെങ്കിൽ പിണറായി വിജയൻ രാഷ്ട്രീയ പരമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് കെപിസിസി മുൻ അദ്ധ്യക്ഷൻ വി.എം സുധീരൻ. നരേന്ദ്ര മോദിയും പിണറായിയും സമാന ചിന്താഗതിയും ധൂർത്തുകളുമായി മുന്നോട്ട് പോകുന്നുവെന്നും ഇരുവരും വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കുന്ന സഹന സമര പദയാത്രയുടെ ഇന്നത്തെ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ ജില്ലയിൽ പര്യടനം തുടരുന്ന പദയാത്ര ഇന്ന് ആലക്കോട് – ശ്രീകണ്ഠപുരം ബ്ലോക്ക് മേഖലകളിൽ പര്യടനം നടത്തും. വൈകുന്നേരം ശ്രീകണ്ഠപുരത്ത് ഇന്നത്തെ പര്യടനം സമാപിക്കും. സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്‍റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.