കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി തുടരുന്നു : വി.എം സുധീരൻ

Jaihind News Bureau
Saturday, February 29, 2020

VM-Sudheeran-Nov30

കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി തുടരുകയാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ബി.പി.സി.എൽ, എൽ.ഐ.സി തുടങ്ങിയ സ്ഥാപനങ്ങൾ നിലനിർത്താനും, ജീവനക്കാരെ സംരക്ഷിക്കാനും പ്രത്യക്ഷ സമരപരിപാടികൾ തുടരണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ എം സുകുമാരപിള്ള അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള പുരസ്‌കാരം സിസ്റ്റർ ജൂലിയറ്റ് ജോസഫിന് വിഎം സുധീരൻ സമ്മാനിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെ പി രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.