മാനവ സാഹോദര്യ സമ്മേളനത്തിന്റെ സ്മരണാർഥം തപാൽ സ്റ്റാംപ്

Jaihind Webdesk
Thursday, February 7, 2019

Pope-francis-stamp-UAE

യുഎഇയിൽ മാനവ സാഹോദര്യ സമ്മേളനത്തിന്റെ സ്മരണാർഥം എമിറേറ്റ്‌സ് പോസ്റ്റ് തപാൽ സ്റ്റാംപ് പുറത്തിറക്കി. ഫ്രാൻസിസ് മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോക്ടർ അഹ്മദ് അൽ തയ്യിബിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്താണ് സ്റ്റാംപ് പുറത്തിറക്കിയത്.

സമാധാനത്തിനും സഹവർത്തിത്വത്തിനും നിലകൊള്ളുന്ന മാർപാപ്പ യുഎഇയിലെത്തിയ അന്നുതന്നെ സ്റ്റാംപ് പുറത്തിറക്കാനായതിൽ അഭിമാനമുണ്ടെന്ന് എമിറേറ്റ്സ് പോസ്റ്റ് ആക്ടിങ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല അൽഅഷ്റം പറഞ്ഞു.

വിവിധ മത, ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും സമാധാനവും സഹിഷ്ണുതയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്റ്റാംപ് പുറത്തിറക്കിയത്.  മൂന്നു ദിർഹം വിലയുള്ള സ്റ്റാംപ് സെൻട്രൽ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കും.