ഫ്രാന്‍സിസ് പാപ്പായെ വരവേല്‍ക്കാന്‍ UAE ഒരുങ്ങി

Jaihind Webdesk
Saturday, February 2, 2019

ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നുദിവസത്തെ സന്ദർശനത്തെ വരവേൽക്കാൻ യു.എ.ഇ തലസ്ഥാനമായ അബുദാബി ഒരുങ്ങി. ഗൾഫ് മേഖലയിലേക്ക് ആദ്യമായി മാർപാപ്പ എത്തുമ്പോൾ, സാഹോദര്യത്തിന്‍റെ പുതിയ ചരിത്രം രചിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. യു.എ.ഇ സമയം നാളെ (ഞായർ ) രാത്രി പത്തിന് മാർപാപ്പ അബുദാബിയിൽ എത്തിച്ചേരും.