സർക്കാർ തൊഴിലാളികളോട് ശത്രുതാ മനോഭാവം പുലർത്തുന്നത് നിർഭാഗ്യകരമെന്ന് വി.എം.സുധീരൻ

Jaihind Webdesk
Saturday, November 17, 2018

VM-Sudheeran-Trissur

സംസ്ഥാന സർക്കാർ തൊഴിലാളികളോട് ശത്രുതാ മനോഭാവം പുലർത്തുന്നത് നിർഭാഗ്യകരമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരൻ. തൊഴിലാളികളോട് പക്ഷപാതപരവും, രാഷ്ട്രീയ വേർത്തിരിവുമുള്ള സമീപനമാണ് ഭരണകൂടത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിൽ കേരള എൻ.ജി.ഒ അസോസിയേഷന്‍റെ നാൽപ്പതിനാലാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.