മിച്ചഭൂമി കേസില്‍ ജോര്‍ജ് എം തോമസിന് നോട്ടീസ്

Jaihind Webdesk
Saturday, October 27, 2018

മിച്ചഭൂമി കേസിൽ വിചാരണയ്ക്ക് ഹാജരാകാൻ തിരുവമ്പാടിയിലെ സി.പി.എം എം.എൽ.എ ജോർജ് എം തോമസിന് നോട്ടീസ് നൽകി. അടുത്തമാസം 27ന് ഹാജരാകാനാണ് കോഴിക്കോട് താലൂക്ക് ലാൻഡ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലുൾപ്പെട്ട എം.എൽ.എയുടെ സഹോദരങ്ങൾക്കും നോട്ടീസയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച ജോർജ് എം തോമസ് എം.എൽ.എ, വിശദമായ മറുപടി നൽകുമെന്നും ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.