ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Jaihind Webdesk
Thursday, November 1, 2018

ജമ്മു-കശ്മീരിലെ ബുധ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സാഗോ അരിസൽ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.