വീട്ടുതടങ്കലില്‍ പതിനൊന്നുകാരിക്ക് ക്രൂര പീഡനം; അമ്മ അറസ്റ്റില്‍, കാമുകനായി അന്വേഷണം

Jaihind Webdesk
Monday, October 25, 2021

Child-rape-case

 

മലപ്പുറം : അമ്മയും കാമുകനും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച പതിനൊന്നുവയസുകാരിയെ മലപ്പുറത്ത് ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് രക്ഷപെടുത്തി. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി.

തിരുവനന്തപുരം ജില്ലയില്‍ നിന്ന് മലപ്പുറത്ത് വന്ന് താമസിച്ചിരുന്ന യുവതിയും കാമുകനുമാണ് കേസില്‍ പ്രതികള്‍. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതി പതിനൊന്നുകാരിയായ മകള്‍ക്കും കാമുകനും ഒപ്പമാണ്  കഴിഞ്ഞിരുന്നത്. ക്രൂരമായ പീഡനമാണ് കുട്ടിക്ക് നേരിടേണ്ടി വന്നതെന്ന് ശിശുക്ഷേമ സമിതി പ്രവർത്തകർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നത് വ്യക്തമാകും.