ഡൽഹിയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്

Jaihind News Bureau
Tuesday, December 10, 2019

ശമ്പള പരിഷ്‌കാരം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുഎൻഎ യുടെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരുമായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും ശമ്പള വർധന സർക്കാർ അവഗണിക്കുകയാണ് എന്നാണ് നേഴ്സുമാരുടെ ആരോപണം. 2016 ജനുവരി 29നാണ് നേഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നത്. ഉത്തരവ് വന്ന് മൂന്ന് വർഷം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കിയില്ല എന്ന വിമർശനവും യുഎൻഎ ക്ക് ഉണ്ട്. രാവിലെ 10 മണിക്ക് രാജ് ഘട്ടിൽ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. അത്യാഹിത വിഭാഗത്തെ ബാധിക്കാത്ത രീതിയിലായിരിക്കും സെക്രട്ടറിയേറ്റ് മാര്‍ച്ച്.