കൊവിഡ് പ്രതിരോധം: വയനാട്‌ പാർലമെന്‍റിലെ യുഡിഎഫ് നേതാക്കളുമായി രാഹുൽ ഗാന്ധി വീഡിയോ കോൺഫറൻസ് നടത്തി

Jaihind News Bureau
Tuesday, April 28, 2020

 

വയനാട്‌ പാർലമന്‍റിലെ യു.ഡി.എഫ്‌ നേതാക്കളുമായി രാഹുൽ ഗാന്ധി  വീഡിയോ കോൺഫറന്‍സിലൂടെ കൊവിഡ്‌-19 പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച്‌ ചർച്ച നടത്തി. കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ദേശീയ തലത്തിലും വയനാട്‌ പാർലമന്‍റ് നിയോജക മണ്ഡലത്തിലേയും പ്രവർത്തനങ്ങൾക്ക്‌ എല്ലാ തരത്തിലും സഹായം ചെയ്യുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ, വയനാട് മണ്ഡലത്തിലെ എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, യുഡിഫ് കണ്‍വീനര്‍മാരും മറ്റു നേതാക്കളും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

കൊവിഡ് മഹാമാരിയെ തുടന്ന് പ്രയാസമനുഭവിക്കുന്ന കാർഷിക -വ്യാപാര മേഖലയുടെ പരിരക്ഷക്ക് പ്രത്യേക പാക്കേജിന് വേണ്ടിയും രാജ്യത്തിന് അകത്തും പുറത്തും ലോക്ഡൗൺ മൂലം സ്വദേശത്തേക്കുള്ള യാത്രക്ക് പ്രയാസമനുഭവിക്കുന്നവരുടെയും വിഷയത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാരിന്‍റെ  ശ്രദ്ധയിൽ കൊണ്ടുവരണമെന്നും വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് നേതൃത്വം രാഹുൽ ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ ആവശ്യപ്പെട്ടു.

കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ദേശീയ തലത്തിലും വയനാട്‌ പാർലമന്‍റ് നിയോജക മണ്ഡലത്തിലേയും പ്രവർത്തനങ്ങൾക്ക്‌ എല്ലാ തരത്തിലും സഹായം ചെയ്യുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ ചരിത്രത്തിൽ ആദ്യമായി സംസഥാനത്തിന് പുറത്തുള്ള ഒരു എം പി യുടെ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയടക്കം രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകൾക്ക് നേതാക്കൾ അദ്ദേഹത്തോട് നന്ദി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു. എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി .വേണുഗോപാൽ , എ .പി .അനിൽ കുമാർ എംഎല്‍എ, ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, ആര്യാടൻ മുഹമ്മദ് , അഡ്വ .ടി.സിദ്ധിഖ്, വി.വി പ്രകാശ്, പി.കെ ബഷീർ എംഎല്‍എ, വി.എ കരീം .ചെറിയ മുഹമ്മദ് , ഇ. മുഹമ്മദ് കുഞ്ഞി, പപിഎ കരീം, എന്‍.ഡി അപ്പച്ചൻ, കെസി .റോസക്കുട്ടി , പി.കെ  ജയലക്ഷ്മി തുടങ്ങിയവരും വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലത്തിലെ യുഡിഫ് ചെയർമാൻ , കൺവീനർ മാരുമാണ് വീഡിയോ കോണ്‍ഫറൻസിൽ പങ്കെടുത്തത്.