പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് കോൺഗ്രസ് പ്രതിഷേധം; ഡിസിസികളുടെ നേതൃത്വത്തിൽ ജനമുന്നേറ്റ സംഗമങ്ങൾ; ജില്ലാകേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും

Jaihind News Bureau
Saturday, December 21, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് കോൺഗ്രസിന്‍റെ ജനമുന്നേറ്റ പ്രതിഷേധ കൂട്ടായ്മ. 14 ജില്ലാ കേന്ദ്രങ്ങളിൽ കോൺഗ്രസിന്‍റെ സമുന്നതരായ നേതാക്കൾ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.സി.സി.കളുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

കാസര്‍ഗോഡ് ജില്ലയിലെ സമ്മേളനം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍ എം.പി കണ്ണൂരും, എം.കെ.രാഘവന്‍ എം.പി വയനാടും, ഡോ.ശശി തരൂര്‍ എം.പി കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറം ജില്ലയിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍എം.പി തൃശൂരിലും, വി.ഡി.സതീശന്‍ എം.എല്‍.എ എറണാകുളത്തും, കെ.സി.ജോസഫ് എം.എല്‍.എ കോട്ടയത്തും, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആലപ്പുഴയിലും, ഡീന്‍ കുര്യാക്കോസ് എം.പി ഇടുക്കിയിലും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പത്തനംതിട്ടയിലും, കൊടിക്കുന്നില്‍ സുരേഷ് എം.പി കൊല്ലത്തും, കെ.പി.സി.സി. മുന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍ തിരുവനന്തപുരത്തും പ്രതിഷേധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 20ന് പാലക്കാട് ജില്ലയില്‍ ഡോ.ശശി തരൂര്‍ എം.പി ജനമുന്നേറ്റ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും.

https://www.youtube.com/watch?v=0wlEEQMOjgg