ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം തള്ളിയതിനെതിരെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സംഗമം നാളെ

Jaihind News Bureau
Friday, January 31, 2020

Mullappally-Ramachandran

 

തിരുവനന്തപുരം : ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം തള്ളിയതിനെതിരെ നാളെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളിയ നിയമസഭാ കാര്യോപദേശക സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.