ഭരണഘടനയെ തകർക്കാന്‍ ശ്രമിച്ചാല്‍ രാജ്യം ഒറ്റക്കെട്ടായി തിരിച്ചടിക്കും : രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, December 24, 2019

ഭരണ ഘടനയുടെ ആമുഖം ജനങ്ങളുടെ ശബ്ദമാണെന്നും, ഭരണ ഘടനയെ തകർക്കാൻ ശ്രമിച്ചാൽ രാജ്യം തിരിച്ചടിക്കുമെന്നും രാഹുൽ ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കും രാജ്ഘട്ടിൽ നടന്ന കോൺഗ്രസിന്‍റെ സത്യഗ്രഹ സമരത്തിൽ രാഹുൽ ഗാന്ധി മറുപടി പറഞ്ഞു.

ശത്രുക്കള്‍ ഈ രാജ്യത്തെ പല തവണ തകർക്കാന്‍ ശ്രമിച്ചപ്പോള്‍ രാജ്യം ഒറ്റക്കെട്ടായി അതിനെ ചെറുത്ത് തോല്‍പിച്ചതാണെന്ന് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ മോദി ഒറ്റയ്ക്ക് രാജ്യത്തെ തകർക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടനയെ തകർക്കാന്‍ ശ്രമിച്ചാല്‍ രാജ്യം ഒറ്റക്കെട്ടായി തിരിച്ചടിക്കും. ഭരണഘടനയുടെ ആമുഖം ജനങ്ങളുടെ ശബ്ദമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കും രാജ്ഘട്ടില്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കി. ലക്ഷങ്ങള്‍ വിലവരുന്ന കോട്ടിട്ട ആളാണ് പ്രധാനമന്ത്രി. ജനങ്ങള്‍ ആ വേഷം കൊണ്ട് മോദിയെ തിരിച്ചറിഞ്ഞതാണ്. രാജ്യത്ത് ഇപ്പോള്‍ ഉയരുന്നത് ജനങ്ങളുടെ ശബ്ദമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിച്ച മഹാപ്രക്ഷോഭത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.