ജെഎൻയുവിലെ അക്രമം : കോൺഗ്രസ് നിയോഗിച്ച വസ്തുതാന്വേഷണ സമിതി ഇന്ന് ജെഎൻയു സന്ദർശിക്കും

Jaihind News Bureau
Wednesday, January 8, 2020

ജെഎൻയുവിലെ അക്രമങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച വസ്തുതാന്വേഷണ സമിതി ഇന്ന് ജെഎൻയു സന്ദർശിക്കും. മുൻ എൻ എസ് യു ഐ അധ്യക്ഷൻ ഹൈബി ഈഡൻ എം പി, മഹിള കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ സുസ്മിത ദേവ് എന്നിവരടങ്ങുന്നതാണ് സമിതി.  അതിനിടെ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ ആക്രമണം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടിക്കാത്ത പോലീസ് നടപടിയിൽ പ്രതിഷേധം ശക്തം. വിദ്യാർഥികൾക്ക് പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുകോൺ ഇന്നലെ ക്യാമ്പസിലെത്തി.