കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി

Jaihind Webdesk
Monday, July 1, 2019

കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.  മുഖ്യമന്ത്രിമാരായ കമൽ നാഥ്, അശോക് ഗെഹ്‌ലോട്ട്, ക്യാപ്റ്റൻ അമരീന്ദർ സിങ്, ഭൂപേഷ് ബാഗൽ, വി. നാരായണസ്വാമി എന്നിവരാണ് രണ്ടു മണിക്കൂറോളം രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ആദ്യമായാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ആയി. രാഹുൽ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.

ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വികാരം കണക്കിലെടുത്തു ഉചിതമായ തീരുമാനം രാഹുൽ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്ക് ശേഷം അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.