പി.കെ. ശശിയ്ക്കെതിരായ പരാതി ഗൗരവത്തോടെ കണ്ടിട്ടില്ല; സി.പി.എം. കേന്ദ്രനേതൃത്വത്തിന് പരാതിക്കാരിയുടെ കത്ത് വീണ്ടും

Jaihind Webdesk
Friday, November 30, 2018

P.K-Sasi-MLA

പി.കെ. ശശിയുടെ പേരിലുള്ള തന്‍റെ യഥാർത്ഥ പരാതി കമ്മിഷനും പാർട്ടിയും ഗൗരവത്തോടെ കണ്ടിട്ടില്ലെന്ന ആശങ്ക പ്രകടിപ്പിച്ച് പാലക്കാട്ടെ വനിതാ ഡി.വൈ.എഫ്.ഐ. നേതാവ് വീണ്ടും സി.പി.എം. കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.

ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിന്മേലല്ല ശശിക്കെതിരേയുള്ള അച്ചടക്ക നടപടിയെന്നാണ് വനിതാ നേതാവ് കത്തിൽ പറഞ്ഞിട്ടുള്ളത്. മര്യാദവിട്ടുള്ള ഫോൺ സംഭാഷണം അടിസ്ഥാനമാക്കി മാത്രമാണ് അച്ചടക്ക നടപടിയെന്നും യുവതി പറയുന്നു.