അമിത്ഷാ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: ബെന്നി ബെഹനാന്‍

Jaihind Webdesk
Sunday, October 28, 2018

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ വലിച്ച് താഴെയിടുമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ കണ്ണൂരിൽ നടത്തിയ പ്രഖ്യാപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ.

നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ മാത്രം കോടതി നൽകിയാൽ മതി എന്ന പ്രസ്താവന ഉടൻ വിധി വരാനിരിക്കുന്ന അയോധ്യ കേസ് പരിഗണിക്കുന്ന ജഡ്ജിമാർക്കുള്ള മുന്നറിയിപ്പാണ്. ജനാധിപത്യത്തെയും ജുഡീഷ്യറിയേയും വെല്ലുവിളിക്കുന്ന സംഘപരിവാർ ഫാസിസം അംഗീകരിക്കില്ലെന്നും ബെന്നി ബെഹന്നാൻ കൊച്ചിയിൽ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.