ശബരിമല വിഷയത്തില്‍ കെപിസിസിയ്ക്ക് എഐസിസിയുടെ പൂര്‍ണ്ണ പിന്തുണ

Jaihind Webdesk
Wednesday, October 17, 2018

ശബരിമല വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. ശബരിമല വിഷയത്തിൽ പ്രധാനമന്ത്രിയുടെയും ബിജെപിയുടേയും നിലപാട് എന്താണെന്ന് കോൺഗ്രസ് ചോദിച്ചു. ജനങ്ങളുടെ വികാരം മനസിലാക്കേണ്ടത് ഒരു രാഷ്ട്രീയപാർട്ടിയുടെ കടമയാണെന്നും അതിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് ശബരിമല വിഷയത്തിൽ നിൽക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാദേശിക വികാരങ്ങൾക്കനുസരിച്ച് നിലപാടെടുക്കാമെന്ന് കോൺഗ്രസിന്‍റെ നിലപാടെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ റിവ്യൂ ഹർജി നൽകാനാണ് കെപിസിസി ആവശ്യപ്പെടുന്നത്.  അതിൽ ഒരു തെറ്റുമില്ല.  കേരളത്തിലെ കോൺഗ്രസ് ഭരണഘടന പരമായ കാര്യമാണ് ചെയ്യുന്നതെന്നും സുര്‍ജേവാല പറഞ്ഞു.