ഹിറ്റ്ലറുടെ പാതയാണ് നരേന്ദ്ര മോദിയും അമിത് ഷായും പിന്തുടരുന്നതെന്ന് കോൺഗ്രസ്

Jaihind News Bureau
Monday, January 6, 2020

Surjewala-AICC

ഹിറ്റ്ലറുടെ പാതയാണ് നരേന്ദ്ര മോദിയും അമിത് ഷായും പിന്തുടരുന്നതെന്ന് കോൺഗ്രസ്. വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ നടന്നത് അപലപനീയമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇന്നലെ നടന്ന അക്രമങ്ങളിൽ മുഴുവൻ പോലീസ് കാഴ്ചക്കാരായിരുന്നു. വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചാൽ അവർ അവർ കൂടുതൽ ഉച്ചത്തിൽ പ്രതികരിക്കുമെന്നും സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.

അക്രമികൾ ഹോസ്റ്റലുകൾ മാറി മാറി അക്രമിക്കുമ്പോൾ അമിത് ഷായുടെ പോലീസ് എന്ത് ചെയ്തു. ക്യാമ്പസിൽ അക്രമങ്ങളിൽ പരുക്കേറ്റ വിദ്യാർത്ഥികളുമായി പുറപ്പെടാൻ നിന്ന ആംബുലൻസ് പോലും ആക്രമിക്കപ്പെട്ടു. എല്ലാം അമിത് ഷായുടെ അറിവോടെയാണെന്നും സുർജേവാല കുറ്റപ്പെടുത്തി.