സായുധ സേനയുമായി ബന്ധപ്പെട്ട കരാറിൽ കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്

Jaihind News Bureau
Wednesday, January 15, 2020

സായുധ സേനയുമായി ബന്ധപ്പെട്ട കരാറിൽ കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. 45000 കോടി രൂപയുടെ 75 ഐ അന്തർവാഹിനി കരാറിൽ നാവിക സേന നിർദേശങ്ങൾ മോദി സർക്കാർ അവഗണിച്ചു എന്ന് കോണ്‍ഗ്രസ്. ചട്ടങ്ങൾ മറികടന്ന് അദാനി ഡിഫൻസ് അഡ്വെഞ്ചറിന് സർക്കാർ മുൻഗണന നൽകി. കപ്പൽ നിർമാണ മേഖലയിൽ പ്രവർത്തി പരിചയം ഉള്ള പല സ്ഥാപനങ്ങളെയും മാറ്റിയാണ് പ്രവർത്തി പരിചയം ഇല്ലാത്ത അദാനി ഡിഫൻസ് അഡ്വെഞ്ചറിന് കരാർ നൽകിയത്.

ദേശീയ താല്‍പര്യമല്ല മുതലാളിമാരായ പങ്കാളികളുടെ താല്‍പര്യമാണ് ബിജെപി സർക്കാർ സംരക്ഷിക്കുന്നത് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.