പി.ചിദംബരത്തിനെതിരെ ഉള്ള നീക്കങ്ങൾ വ്യക്തിഹത്യ ലക്ഷ്യം വച്ചുള്ളതാണെന്ന് കോൺഗ്രസ്

Jaihind News Bureau
Thursday, August 22, 2019

പി.ചിദംബരത്തിനെതിരെ ഉള്ള നീക്കങ്ങൾ വ്യക്തിഹത്യ ലക്ഷ്യം വച്ചുള്ളതാണെന്ന് കോൺഗ്രസ്. നീതിക്കായുള്ള പോരാട്ടത്തിൽ ചിദംബരത്തിന് പൂർണ്ണ പിന്തുണ നൽകും എന്ന് രൺദീപ് സിംഗ് സുർജേ വാല. അടിയന്തര പ്രാധാന്യം ഉളള വിഷയം കേൾക്കാൻ സുപ്രീം കോടതി തയ്യാറായില്ലെന്ന് കബിൽ സിബൽ. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് ചിദംബരം നടത്തിയ പ്രതികരണത്തിനെതിരെ ഉള്ള പ്രതികാര നടപടി ആണ് അറസ്റ്റ് എന്ന് കാർത്തി ചിദംബരം.

ചിദംബരത്തിനെതിരെ ഉള്ള നീക്കങ്ങൾ കേന്ദ്ര സർക്കാരിൻറെ രാഷ്ട്രീയ പകപോക്കലിന്‍റെ അവസാനത്തെ ഉദാഹരണമാണെന്ന് കോൺഗ്രസ്. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളാണ് ഇത്. നിയമ സംവിധാനങ്ങളെ അട്ടിമറിച്ചു കൊണ്ട് ചിദംബരത്തെ വ്യക്തിപരമായും രാഷ്ട്രീയമായും ആക്രമിക്കുന്നതാണ് കേന്ദ്രസർക്കാർ നീക്കം. തെളിവ് ഇല്ലാത്ത ഒരു കേസിലാണ് ഇത്രയധികം അതിക്രമങ്ങൾ കാണിച്ചുകൊണ്ട് കേന്ദ്രസർക്കാർ പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. രാജ്യം ഇതിനെതിരെ രംഗത്ത് വരണമെന്നും, നിശബ്ദമായ ഈ അടിയന്തിരാവസ്ഥക്കെതിരെ പ്രതിക്ഷേതം ഉയർത്തണം എന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

ജമ്മുകശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കി കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന്‍റെ പേരിൽ അദ്ദേഹത്തിനെതിരെ ഉള്ള പ്രതികാര നടപടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ചിദംബരത്തിന് മകൻ കാർത്തി ചിദംബരം എംപി പ്രതികരിച്ചു.

ഇന്നലെ ചിദംബരത്തിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കാതിരുന്ന ജസ്റ്റിസ് എൻ വി രമണയുടെ നടപടിക്ക് എതിരെ കപിൽ സിബൽ രംഗത്ത് വന്നു. സുപ്രീംകോടതിയുടെ നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണെന്നും , ഒരു പൗരനെ കേൾക്കാനുള്ള സുപ്രീംകോടതിയുടെ സന്മനസ്സ് ഇല്ലായ്മയാണ് ഇന്നലെ വ്യക്തമായെന്നുo അദേഹം കുറ്റപ്പെടുത്തി.