‘സർക്കാരിനെ സംരക്ഷിച്ചതിന്‍റെ പേരിലാകും നിങ്ങള്‍ അറിയപ്പെടുക’; ഗൊഗോയിയുടെ പ്രവർത്തനങ്ങളെ മുൻ ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്ത് കപിൽ സിബൽ

Jaihind News Bureau
Tuesday, March 17, 2020

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഗൊഗോയിയുടെ പ്രവർത്തനങ്ങളെ മുൻ ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

ഖന്ന അദ്ദേഹത്തിന്റെ സത്യസന്ധതയുടേയും സർക്കാരിനുവേണ്ടി നിലകൊണ്ടതിന്റേയും നിയമത്തെ മുറുകെപ്പിടിച്ചതിന്റേയും പേരിലാകും ഓർമ്മിക്കപ്പെടുകയെന്നും ഗൊഗോയ് സർക്കാരിനെ രക്ഷിച്ചതിന്‍റെ പേരിലും അതിന്റെ അരികുചേർന്ന് നിന്നതിന്‍റേയും ഭരണകൂടത്തോട് സന്ധിചേർന്നതിന്‍റേയും പേരിൽ അറിയപ്പെടുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.