ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ; രാജ്യത്തെ നിയമം ഗവർണർക്കും ബാധകമെന്നും വിമർശനം

Jaihind News Bureau
Saturday, January 18, 2020

Kapil-Sibal

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. കേരളത്തിലെ ഗവർണർ ദൈവത്തിന് മുകളിലെന്ന് കരുതുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം. ഗവർണർ ക്യാബിനറ്റ് തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഭരണഘടന ഗവർണർക്ക് ചില അധികാരങ്ങൾ നൽകുന്നുണ്ട്. ഗവർണർ ഭരണഘടന വായിക്കാൻ തയ്യാറാകണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.