പൗരത്വ നിയമത്തിന്‍റെ മറവില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മോദിയുടെയും ഷായുടെയും ശ്രമം : രണ്‍ദീപ് സിംഗ് സുർജെവാല | Video Story

Jaihind News Bureau
Monday, January 20, 2020

Randeep Singh Surjewala

ന്യൂഡല്‍ഹി : ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്‍റെ മറവിൽ പുകമറ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി  അമിത് ഷായുടെയും ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജെവാല. ഇത് രാജ്യത്തെ സാമ്പത്തിക തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കലാണ്. ബി.ജെ.പി മുഖ്യമന്ത്രി പോലും ദേശീയ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നു. നിയമത്തിനെതിരായ പ്രതിഷേധം കോണ്‍ഗ്രസ് ശക്തമായി തുടരുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.