മുൻ മുഖ്യമന്ത്രി ആർ. ശങ്കർ ജന്മവാർഷികം: തലസ്ഥാനത്ത് ഇന്ന് വിപുലമായ അനുസ്മരണ പരിപാടികൾ

Jaihind News Bureau
Thursday, April 30, 2026

മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ ജന്മദിന വാർഷികത്തോടനുബന്ധിച്ച് ഇന്ന് (ഏപ്രിൽ 30) രാവിലെ 10 മണിക്ക് കെ.പി.സി.സി ഓഫീസിൽ പുഷ്പാർച്ചന നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി ഇന്ന് വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10-ന് പാളയം ആർ. ശങ്കർ സ്ക്വയറിലെ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടക്കും. സദാശിവൻ പൂവത്തൂർ ആലപിക്കുന്ന ആശാൻ കവിതകളുടെ ആലാപനവും ചടങ്ങിന് മാറ്റുകൂട്ടും.

 ഫൗണ്ടേഷൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ. ടി. ശരത്ചന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.