
കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ഉമ്മറപ്പയില്‍ ഹരിവിലാസം സ്വദേശി ശീതള്‍, പേരാമ്പ്ര മരുതേരി കാരാപൊയില്‍ സ്വദേശി ഫിറോസ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. 11.83 ഗ്രാം എംഡിഎംഎ , 5.44 ഗ്രാം കഞ്ചാവ്, പാക്കിംഗ് സാമഗ്രികള്‍, ഇലക്ട്രോണിക്‌സ് ത്രാസുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. വടക്കല്ലൂരും പരിസരപ്രദേശങ്ങളിലും ലഹരി വില്പന നടക്കുന്നതെന്ന് പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.