വാല്‍പ്പാറ അപകടം: ചികിത്സയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദും മരിച്ചു; മരണസംഖ്യ 10 ആയി

Jaihind News Bureau
Wednesday, April 22, 2026

തമിഴ്നാട് വാല്‍പ്പാറ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന നൗഷാദ് (39) ആണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. പാങ്ങ് ജി.എല്‍.പി. സ്‌കൂളിലെ ബസ് ഡ്രൈവറാണ്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി കുറുവ പഞ്ചായത്ത് പാങ്ങ് ഗവ. എല്‍.പി. സ്‌കൂള്‍ അധ്യാപകരും ജീവനക്കാരുമുള്‍പ്പെടെ 13 പേരടങ്ങുന്ന വിനോദയാത്രാസംഘമാണ് അപകടത്തില്‍പ്പെട്ടത്. അന്ന് മലപ്പുറം സ്വദേശികളായ അഞ്ച് അധ്യാപകരും ജീവനക്കാരും ഒരുകുട്ടിയും ഉള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചിരുന്നു. പരിക്കേറ്റ ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.