
തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍ജറി മുടങ്ങി. പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയിലാണ് ശസ്ത്രകിയകള്‍ മുടങ്ങിയത്. അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരും സര്‍ജറി ഡോക്ടറും തമ്മിലുള്ള തര്‍ക്കമാണ് കാരണം.
സര്‍ജറി വിഭാഗത്തിലെ ഗ്രേയ്ഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാല്‍ അനസ്തേഷ്യ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. തര്‍ക്കത്തെ തുടര്‍ന്ന് തിയറ്ററിനുള്ളില്‍ കയറ്റിയ രോഗിയെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് അഞ്ച് രോഗികള്‍ക്കായിരുന്നു സര്‍ജറി നടക്കേണ്ടിയിരുന്നത്.