സംസ്ഥാന പോലീസ് മേധാവിയായി റാവാഡ ചന്ദ്ര ശേഖറിനെ തിരഞ്ഞെടുത്തതില്‍ സിപിഎമ്മില്‍ വിഭാഗീയത. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പ്രതിസ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതില്‍ അതൃപ്തിയുമായി പി.ജയരാജന് രംഗത്തെത്തി. അതേസമയം നിയമനത്തെ ന്യാീയീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്ത് എത്തി.
പോലീസ് മേധാവിയായി എത്തിയ റവാഡയുടെ നിയമനത്തില്‍ ന്യായീകരിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്തെത്തിയത്. സര്‍ക്കാര്‍ തീരുമാനിച്ച കാര്യമാണെന്നും പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഒന്നും ചൂണ്ടിക്കാണിക്കാനില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
എന്നാല്‍ റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മോധാവിയാക്കിയതില് സിപിഎം നേതാവ് പി.ജയരാജന് അതൃപ്തി അറിയിച്ചു. കൂത്തുപറമ്പ് വെടിവെയപ്പിനെ ഓര്‍മ്മിപ്പിച്ചാണ് ജയരാജന് രംഗത്തെത്തിയത്. കൂത്തുപറമ്പില്‍ വെടിവെയ്പ്പ് നടത്തിയ ഉദ്യാഗസ്ഥരില്‍ ഒരാളാണ് റവാഡ. റവാഡയുടെ നിയമനം വിശദീകരിക്കേണ്ടത് സര്‍ക്കാരെന്നും പി. ജയരാജന് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.