P.K KUNHALIKUTTY| ഇലക്ഷന്‍ വരുമ്പോള്‍ കിറ്റ് കൊടുത്ത് രക്ഷപെട്ടാല്‍ പോരാ… ഫണ്ട് കൊടുക്കാന്‍ കൂടി സര്‍ക്കാര്‍ തയ്യാറാകണം; സര്‍ക്കാരിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Sunday, June 29, 2025

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. പഞ്ചായത്തിനും മുന്‍സിപ്പാലിറ്റിക്കുമൊന്നും ഫണ്ട് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഇങ്ങനെയൊരു അവസ്ഥ ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ ശോചനീയമായ അവസ്ഥയിലാണ്. ഫണ്ട് കൊടുക്കാതെ മരവിച്ച അവസ്ഥയിലാണ് സംവിധാനങ്ങള്‍. ഇലക്ഷന്‍ വരുമ്പോള്‍ കിറ്റ് കൊടുത്ത് രക്ഷപെട്ടാല്‍ പോരല്ലോ എന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരന്തരമായി പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതിന്റെയൊക്കെ ഫലം കൂടിയാണ് നിലമ്പുരില്‍ പ്രതിഫലിച്ചതെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.