RABIES| കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണം: വാക്‌സീന്‍ എടുത്ത 5 വയസ്സുകാരന്‍ മരിച്ചു

Jaihind News Bureau
Saturday, June 28, 2025

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.  തെരുവ് നായയുടെ കടിയേറ്റപ്പോൾ വാക്സീൻ എടുത്ത കുട്ടിയാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളുടെ മകനായ അഞ്ച് വയസ്സുകാരൻ ഹരിത്താണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്സിന് സമീപത്ത് കളിച്ച് കൊണ്ടെയിരിക്കെയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്സീൻ നൽകിയിരുന്നു. എന്നാൽ കുട്ടിക്ക് അസ്വസ്ഥതയും, വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.