നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ജന വഞ്ചനക്കെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്് ഷാഫി പറമ്പില്‍ എംപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാടിന് സമാനമായി നിലമ്പൂരിലും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ആര് എന്ത് പ്രചരിപ്പിച്ചാലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
അതേ സമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനെ വിചാരണ ചെയ്ത് വിധിയെഴുതുന്ന രാഷ്ട്രീയ പോരാട്ടമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ. സര്‍ക്കാരിനെ എണ്ണിയെണ്ണി വിചാരണ ചെയ്യും. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയാലും യുഡിഎഫ് വന്‍വിജയം നേടും. മുസ്ലിം ലീഗ് നട്ടെല്ലോടെ നിവര്‍ന്ന് നിന്നാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.