സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇടതുമുന്നണി യോഗവും ഇന്ന് ചേരും. ഈ യോഗങ്ങള്‍ക്കുശേഷം നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
സ്വന്തം സ്ഥാനാര്‍ഥി വേണമോ പൊതു സ്വതന്ത്രന്‍ വേണമോ എന്ന കാര്യത്തില്‍ സിപിഎമ്മില്‍ അനിശ്ചിതത്വവും ആശയക്കുഴപ്പവും തുടരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് നിലമ്പൂരില്‍ കളം നിറഞ്ഞങ്കിലും സിപിഎമ്മിന് ഇനിയും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുവാന്‍ പോലും കഴിഞ്ഞിട്ടില്ല.