മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു; സംഭവം പാലക്കാട്

Jaihind Webdesk
Wednesday, July 17, 2024

 

പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പ് കടിയേറ്റു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെയാണ് പാമ്പ് കടിച്ചത്. ഇന്ന് രാവിലെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. തുടർന്ന് ഗായത്രിയെ പാവലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രാവിലെ യൂറിന്‍ പരിശോധിക്കാനായി ആവശ്യപ്പെടുകയും അതിനിടെ യൂറിന്‍ തറയില്‍ വീഴുകയും ചെയ്തു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്.