ന്യൂഡല്‍ഹി: റായ്ബറേലിയില്‍ നിന്നുള്ള ലോക്സഭാംഗമായി രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇംഗ്ലീഷിലാണ് രാഹുല്‍ സത്യവാചകം ചൊല്ലിയത്. രാഹുലിന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കിയത്. മുപ്പത്തി മൂന്നാമതായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാൻ സോണിയാ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പാർലമെന്‍റിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ അമേഠി എംപിയായി കിഷോരി ലാല്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു.