മലപ്പുറം: പന്തല്ലൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം. സ്ഥഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്. പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുകയും ആയിരുന്നു. മലപ്പുറം പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് പന്തല്ലൂരില്‍ പോലീസ് മൊയ്തീൻകുട്ടിയെ കസ്റ്റഡിയിലെടുത്തത്. പന്തല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് മൊയ്തീൻ കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്.