‘നവ സങ്കല്‍പ്പ് ചിന്തന്‍ ശിവിറിന്’ ഇന്ന് ഉദയ്പുരില്‍ കൊടിയേറും : രാഹുല്‍ ഗാന്ധിക്ക് ആവേശോജ്ജ്വലമായ വരവേല്‍പ്പ്

Jaihind Webdesk
Friday, May 13, 2022

കോണ്‍ഗ്രസിന്‍റെ  ചിന്തന്‍ ശിവിറിന് രാജ് സ്ഥാനിലെ ഉദയപുരില്‍ ഇന്ന് ആരംഭമാകും.. പാര്‍ട്ടിയെ സംഘടന തലത്തില്‍ ശക്തി പെടുത്തതിനും തെരഞ്ഞടുപ്പ് നേരിടുന്നതിലെ തന്ത്രങ്ങളും സംഘടന വിഷയങ്ങളും മെയ് 15 വരെ 3 ദിവസം നീണ്ടു നില്‍ക്കുന്ന ശിവിരം ചര്‍ച്ച ചെയും . രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ,കോണ്ഗ്രസ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി തുടങ്ങിയവരാണ് ശിബിരത്തിന് ചുക്കാന്‍ പിടിക്കുന്നത്.

നവ സങ്കൽപ്പ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ ഉദയ്പുരിൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആവേശോജ്വലമായ  വരവേൽപ്പാണ് പ്രവർച്ചകർ നല്‍കിയത്. രാവിലെ ഏഴരയോടെ ഉദയ്പുർ റെയിൽവേ സ്റ്റേഷൻ എത്തിയ രാഹുൽ ഗാന്ധിയെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. ഇന്നലെ രാത്രി ഏഴരയ്ക്ക് ഡൽഹി സരോയ് രോഹില്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറിയ രാഹുൽഗാന്ധിയെ യാത്രയയക്കാൻ നൂറ്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് തടിച്ചു കൂടിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുൻ കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കളും രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്.

കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന് അച്ചടക്കവും കഠിനാധ്വാനവും ഐക്യവുമാണ് വേണ്ടതെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. പാർട്ടിയാണ് പ്രധാനമെന്നും പ്രതിസന്ധി ഘട്ടത്തിലാണ് പ്രവർത്തകരെല്ലാം ഒറ്റക്കെട്ടായി പാർട്ടിയോടെപ്പം നില്‍ക്കേണ്ടെതെന്നും അവർ പറഞ്ഞു.

നവ സങ്കൽപ്പ് ചിന്തൻ ശിവിരം കോണഗ്രസിന് കരുത്താകുമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ എം.പി രാഹുൽ ഗാന്ധിയെ മുൻനിറുത്തി പോരാട്ടം നയിക്കുന്നതിൽ ഒരു തെറ്റുമില്ല. കോൺഗ്രസിനെ ശക്തിപെടുത്താൻ ചില നിർദേശങ്ങൾ കെപിസിസി മുന്നോട്ട് വെച്ചിട്ടന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്ക് ഒപ്പമാണ് അദ്ദേഹം ഉദയപുരിൽ എത്തിയത്.

ചിന്തൻ ശിവിരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 27 പ്രതിനിധികളാണ് എത്തുന്നത്.  നവചസങ്കൽപ്പ് ചിന്തൻ ശിവിരം രാജ്യം അഭിമുഖരിക്കുന്ന പ്രശ്നങ്ങളെ കുറിച് ചർച ചെയുമെന്ന് കോണഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് . ചിന്തൻ ശിവിരത്തിലെ ചർച്ചകൾ പാർട്ടി ഗൗരവുമായി ഉൾകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങള്‍, സാമ്പത്തികം, സാമൂഹ്യ നീതി, കർഷകർ , യുവജനങ്ങള്‍, സംഘടനാ വിഷയങ്ങള്‍ എന്നിവ ചർച്ച ചെയ്യാന്‍  6 സമിതികള്‍ രൂപപ്പെടുത്തി ചുമതല ഏല്‍പ്പിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള പ്രത്യേക കമ്മിറ്റിയെക്കുറിച്ചും,  പാർലമെന്‍ററി ബോർഡിന്‍റെ പുനരുദ്ധാരണത്തെക്കുറിച്ചും , കോൺഗ്രസ് പ്രവർത്തകരുടെ പരിശീലനങ്ങള്‍ എന്നിവ  കൂടാതെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികള്‍ക്കുള്ള വിശ്രമ കാലയളവും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനീയരെക്കുറിച്ചും ചർച്ചകള്‍ നടക്കും.

രാജ്യത്ത് ഉയർന്നു വരുന്ന വിഭാഗീയ ചേരിതിരുവുകളും, മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങള്‍, പാർലമെന്‍ററി സ്ഥാപനങ്ങളുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവർത്തികള്‍, എതിരാളികളെ നേരിടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തല്‍, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബന്ധം എന്നിവയാണ് ചിന്തന്‍ ശിവറിലേക്കായി രാഷ്ട്രീയമായി ഉയർത്തപ്പെട്ട പ്രശ്നങ്ങള്‍. പാർട്ടിയുടെ  ജന്‍ ജാഗരൺ അഭിയാന്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതും ചിന്തന്‍ ശിവറില്‍ ചർച്ചയാകും.

ചിന്തന്‍ ശിവറില്‍ പങ്കെടുക്കുന്ന 422 കോൺഗ്രസ് പ്രവർത്തകരില്‍ 50% പേരും അമ്പത് വയസ്സിന് താഴെയുളളവരും  21 % സ്ത്രീ പ്രവർത്തകരും ആയിരിക്കുമെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. 9 വർഷത്തിന്   ശേഷമാണ് ചിന്തന്‍ ശിവിർ നടക്കുന്നത്. 2013 ലാണ് അവസാനം നടന്നത്. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷമുള്ള നാലാമത്തെ ശിവിരം കൂടിയാണിത്.