കരിപ്പൂരില്‍ 1162 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി; ഒരാള്‍ പിടിയില്‍

Jaihind Webdesk
Friday, December 30, 2022

 

മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ 1162 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി. പുലർച്ചെ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫർ സഹദ് ചോലഞ്ചേരി എന്ന യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.
ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് 4 സ്വർണ്ണമിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്.