ലോകകപ്പിന് ഇനി ‘ദവായി ദവായി’ ഇംഗ്ലീഷ് റഷ്യൻ ഗാനവുമായി ഇന്ത്യൻ ബാൻഡ്‌ ഓർഫിയോ

Jaihind News Bureau
Thursday, June 14, 2018

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ബാൻഡായ ഓർഫിയോ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക്, റഷ്യയിൽ നടക്കുന്ന ഫിഫ 2018 നു വേണ്ടി ഒരുക്കിയ ഒരു സംഗീത ആദരവാണ് ‘ദവായി ദവായി ‘ എന്ന ഇംഗ്ലീഷ്‌ റഷ്യൻ തീം സോങ് . റോബിൻ തോമസ്സാണ് ‘ദവായി ദവായി ‘ യുടെ സംഗീതവും മിക്സിങ്ങും നിർവഹിച്ചിരിക്കുന്നത് . പൂർണമായി റഷ്യയിൽ ചിത്രികരിച്ച ഈ ആദ്യ ഇന്ത്യൻ ബാൻഡ് സോങ് പാടിയിരിക്കുന്നത് പ്രശസ്ത ഗായിക സയനോരയാണ് . ബാൻഡ് അംഗങ്ങളായ സംഗീതജ്ഞരോടൊപ്പം റഷ്യൻ ആർട്ടിസ്റ്റുകളുടെ നൃത്ത ചുവടുകളും ഗാനത്തിന് ലോകോത്തര നിലവാരം നൽകുന്നു .

ലോകകപ്പ് ആവേശം ഗാലറികൾ നിറഞ്ഞു കവിയുന്ന ഈ ലോകകപ്പ് കാലഘട്ടത്തിൽ ,മലയാളിയുടെ കയ്യൊപ്പു ചാർത്തുകയാണ് ഇതിനോടകം ലക്ഷങ്ങൾ കണ്ടു ,ഫുട്ബോൾ ആരാധകരും സംഗീത പ്രേമികളും ഒരുപോലെ നെഞ്ചിലേറ്റിയ  ഇംഗ്ലീഷ്  റഷ്യൻ ലോകകപ്പ് ഗാനം.