മോദിയുടെ സ്വാതന്ത്ര്യദിനസന്ദേശം കാപട്യം നിറഞ്ഞതെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, August 15, 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിനസന്ദേശം കപടത നിറഞ്ഞതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. നരേന്ദ്രമോദിയെ രാഹുൽ ഗാന്ധിക്കൊപ്പം പരസ്യ സംവാദത്തിന് അദേഹം വെല്ലുവിളിച്ചു. മോദിയുടേത് കഴിഞ്ഞ 70 വർഷത്തെ ഇന്ത്യയെ മറന്നുള്ള പ്രസംഗമാണെന്നും സുർജേവാല കുറ്റപ്പെടുത്തി.