ചുഴലിക്കൊടുങ്കാറ്റ് ഭീതിയില്‍ അമേരിക്കയുടെ കിഴക്കൻ തീരം; മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച് ഫ്ലോറൻസ്

Jaihind Webdesk
Tuesday, September 11, 2018

അമേരിക്കയുടെ കിഴക്കൻ തീരങ്ങൾ ലക്ഷ്യമാക്കി ഫ്ലോറൻസ് ചുഴലിക്കൊടുങ്കാറ്റ് നീങ്ങുന്നു. മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ചുഴലിക്കൊടുങ്കാറ്റിനെ നേരിടാൻ പ്രദേശിക ഭരണകൂടങ്ങൾ നടപടികൾ തുടങ്ങി. തീരദേശത്തെ മുഴുവൻ ആളുകളേയും മാറ്റിപ്പാർപ്പിക്കുമെന്ന് സൗത്ത് കരോളിന ഗവർണർ അറിയിച്ചു. കാറ്റഗറി-നാലിലുള്ള ഫ്ലോറൻസ് ചുഴലിക്കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് അടുക്കുന്നതോടെ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് നോർത്ത് കരോളിന, വിർജീനിയ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.