പെരിയ ഇരട്ടക്കൊലപാതകം; CBI അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി

Jaihind Webdesk
Tuesday, February 26, 2019

കൊല്ലാൻ മുഹൂർത്തം തീരുമാനിച്ചാൽ അതിന് യാതൊരു മടിയും കാണിക്കാത്ത പാർട്ടിയാണ് സി.പി.എമ്മെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.
കാസർഗോഡ് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് യൂത്ത് കോൺഗ്രസ് നടത്തിയ എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് എസ്.പി ഓഫീസ് മാർച്ച് നടത്തിയത്. യുവാക്കളുടെ പ്രതിഷേധം മുദ്രാവാക്യങ്ങളിൽ പ്രതിഫലിച്ചു.

Youth-Congress-March

കാസർഗോട്ടെ കൊലപാതകം സി.പി.എമ്മിന്‍റെ ഉന്നത നേതാക്കളുടെ അറിവോടെ അല്ലാതെ നടക്കുകയില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കൊലപാതകത്തിനുശേഷം വ്യാജ പ്രചരണം നടത്തുന്നതും സി.പി.എമ്മിന്‍റെ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് കോട്ടയം പാർലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ജോബി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പാമ്പാടി, കെ.പി.സി.സി സെക്രട്ടറി പി.എ സലിം, കെ.എസ്‌.യു സംസ്ഥാന ജനറൽസെക്രട്ടറി സുബിൻ മാത്യു, ജില്ലാ പ്രസിഡന്‍റ് ജോർജ് പയസ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.