ബന്ധുനിയമന വിവാദം: ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്

webdesk
Thursday, December 27, 2018

Dean-Kuriakose-YC_President

ബന്ധുനിയമന വിവാദത്തിൽ പ്പെട്ട മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. രാവിലെ ചങ്കുവെട്ടിയിൽ  നിന്നാണ് ലോംങ്ങ് മാർച്ച് ആരംഭിക്കുക.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മന്ത്രി കെ.ടി ജലീലിൻറെ വളാഞ്ചേരിയിലെ വസതിയിലേക്ക് ലോംങ്ങ് മാർച്ച് നടത്തുന്നത്. ബന്ധു നിയമന വിവാദത്തിലുൾപ്പെട്ട മന്ത്രി രാജി വക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്.

രാവിലെ എട്ടരക്ക് ചങ്കുവെട്ടിയിൽ നിന്നാരംഭിക്കുന്ന ലോംങ്ങ് മാർച്ച് ഇരുപത്തഞ്ച് കിലോമീറ്റർ ദൂരം പിന്നിട്ട്  വൈകീട്ടോടെ വളാഞ്ചേരിയിലെ കെ.ടി ജലീലിൻറെ വസതിക്ക് മുന്നിൽ സമാപിക്കും..നൂറു കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലോംങ്ങ് മാർച്ചിൽ അണിനിരക്കും.[yop_poll id=2]