പികെ ശശി എംഎൽഎ സ്ഥാനം രാജിവക്കണമെന്ന് ഡീൻകുര്യാകോസ്

Jaihind Webdesk
Friday, September 7, 2018

ലൈംഗിക ആരോപണം നേരിടുന്ന ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ കേസ് എടുത്ത് അന്വേഷണംനടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെന്‍റ് കമ്മിറ്റി ഷൊർണ്ണൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പികെ ശശി എംഎൽഎ സ്ഥാനം രാജിവക്കണമെന്ന് ഡീൻകുര്യാകോസ് ആവശ്യപ്പെട്ടു. പോലീസ് അതിക്രമത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു.[yop_poll id=2]