ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം ; ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും യൂത്ത് കോണ്‍ഗ്രസ് പരാതി

Jaihind Webdesk
Tuesday, July 20, 2021

തിരുവനന്തപുരം : പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ട എ.കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. ഒരു മന്ത്രി തന്നെ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് കേട്ട് കേൾവിയില്ലാത്തതും  ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾക്കും എതിരാണ്. ധാർമികമായും നിയമപരമായും  മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ല.

സംസ്ഥാനത്തെ സ്ത്രീകളുടെ ആകെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മന്ത്രിയെ പുറത്താക്കാൻ ഗവർണർ മുൻകൈ എടുക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ.എസ്.നായർ കത്തിൽ ആവശ്യപ്പെട്ടു.  മന്ത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാകമ്മീഷനോടും ആവശ്യപ്പെട്ടു.