പെരിയ ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ്

Jaihind Webdesk
Wednesday, February 20, 2019

കാസര്‍കോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്‍റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. അത്തരക്കാരെ സിപിഐഎമ്മില്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നിഷ്ഠുരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്‍റെ മുന്നിലെത്തുകതന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പോലീസിന് കഴിയണം- വിഎസ് പറഞ്ഞു.[yop_poll id=2]