അഴിമതി നിരോധന നിയമത്തിലെ ഭേദഗതി : വിഎസിന്‍റെ അപേക്ഷ തള്ളി

Jaihind Webdesk
Friday, February 15, 2019

അഴിമതി നിരോധന നിയമത്തിലെ ഭേദഗതിക്ക് എതിരായ ഹർജിയിൽ കക്ഷി ചേരാൻ വി എസ് അച്യുതാനന്ദൻ നൽകിയ അപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. മുൻ പ്രതിപക്ഷ നേതാവ് ആയ വി എസ്സിനെ തങ്ങൾ ഈ കേസിൽ എന്തിന് കേൾക്കണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചോദിച്ചു. പൊതുപ്രവർത്തകർ ഉൾപ്പെടുന്ന അഴിമതി കേസ്സുകളിൽ അന്വേഷണം നടത്തുന്നതിന് സർക്കാരിന്‍റെ മുൻ‌കൂർ അനുമതി വേണമെന്ന വ്യവസ്ഥയ്ക്ക് എതിരെയായിരുന്നു അപേക്ഷ. സന്നദ്ധ സംഘടന സിപിഐഎൽ നൽകിയ ഹർജിയിൽ കക്ഷി ചേരാനാണ് വി എസ് അനുമതി തേടിയത്.

teevandi enkile ennodu para