വട്ടിയൂർക്കാവിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സുരേഷ് ചട്ടലംഘനം നടത്തി ; യു.ഡി.എഫ് പരാതി നല്‍കി

Jaihind News Bureau
Monday, October 21, 2019

വട്ടിയൂർക്കാവ് എൻ.ഡി.എ സ്ഥാനാർത്ഥി എസ് സുരേഷ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു. വോട്ടെടുപ്പ് ദിനത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ എസ് സുരേഷ് വോട്ടഭ്യർത്ഥന നടത്തി. സുരേഷ് വോട്ടഭ്യർത്ഥിക്കുന്ന വാട്ട്സ് ആപ്പ് സന്ദേശം പുറത്തായി. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.

വോട്ടിoഗ് ദിനത്തിൽ നേരിട്ടോ അല്ലാതെയോ സമ്മതിദായകരോട് വോട്ടഭ്യർത്ഥിക്കരുതെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം മറികടന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി സമൂഹമാധ്യമങ്ങളിലൂടെ വോട്ടഭ്യർത്ഥന നടത്തിയത്. പോളിംഗ് ദിനത്തിൽ രാവിലെ മുതൽ സമ്മതിദായകരുടെ മൊബൈലുകളിലേക്ക് എസ് സുരേഷ് വോട്ടഭ്യർത്ഥിക്കുന്ന സന്ദേശം എത്തി.

വോട്ടഭ്യർത്ഥിക്കുന്ന വാട്ട്സ് ആപ്പ് സന്ദേശം പുറത്തായതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ യു.ഡി.എഫ് പരാതി നൽകി. ഏത് മൊബൈൽ നമ്പരിൽ നിന്നാണ് സന്ദേശം എത്തിയതെന്നടക്കമുള്ള വിവരങ്ങളും ഉശപ്പെടുത്തിയാണ് പരാതി നൽകിയത്.